ഭാര്യയുമായി വഴക്കിട്ട അമ്മയെ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തി മകൻ; തലയോട്ടി പിളർന്ന വൃദ്ധയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കോ​ട്ട​യം: വൃ​ദ്ധ​മാ​താ​വി​നെ മ​ക​ൻ ചു​റ്റി​ക കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. പേ​രൂ​ർ മ​ന്നാ​മ​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മാ​ളി​ക​പ്പു​ര​യ്ക്ക​ൽ ഷി​ബു(51)​വാ​ണ് മാ​താ​വ് സു​ന​ന്ദ​യെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്കു അ​ടി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​ത്.

കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു ഷി​ബു ചു​റ്റി​ക ഉ​പ​യോ​ഗി​ച്ചു സു​ന​ന്ദ​യു​ടെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ​ത​ന്നെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു പോ​ലീ​സ് എ​ത്തി​യാ​ണ് സു​ന​ന്ദ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ല​യോ​ട്ടി​ക് പൊ​ട്ട​ലും ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ആ​ഴ​ത്തി​ലു​ള്ള മു​റി​വു​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment