കൊട്ടാരക്കര : മൊബൈൽ ഫോൺ മോഷണം ആരോപിച്ചു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിലേക്ക് വിളിപ്പിച്ചു മർദ്ദിച്ച് അവശനാക്കിയ കേസിലെ രണ്ടാം പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
ഓടനാവട്ടം തുറവൂർ ആദർശ് മന്ദിരത്തിൽ ആദർശ് (32)ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. ഈ കേസിൽ ഒന്നാം പ്രതിയായ സുരേഷ് നേരത്തെ പോലീസ് പിടിയിലായിരുന്നു. സംഭവത്തിന് ശേഷം ആദർശ് ഒളിവിൽ പോവുകയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി വയനാട് ജില്ലയിലെ വനമേഖലയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു പ്രതി. എസ് ഐ രാജീവ്, എ എസ് ഐ രമേശൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.