ബദാമി: മദ്യപിച്ചു സ്ത്രീയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദേശ സഞ്ചാരിയെ നാട്ടുകാർ മർദിച്ചു. കർണാടകയിലെ ബദാമിയിലാണു സംഭവം. ഓസ്ട്രേലിയൻ പൗരനായ ജയിംസ് വില്ല്യത്തിനാണു ചൊവ്വാഴ്ച മർദനമേറ്റത്.
ബാഗൽകോട്ടിൽനിന്നു ബദാമിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ജയിംസ്. മദ്യലഹരിയിലായിരുന്ന ഇയാൾ യാത്രക്കാരിയായ ഒരു സ്ത്രീയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രദേശവാസികൾ ഇയാളുമായി തർക്കമുണ്ടായി. ഇതിനിടെ നാട്ടുകാർ ജയിംസിനെ മർദിക്കുകയായിരുന്നു.
പിന്നീട് പോലീസ് എത്തി ഇയാളെ ബാഗൽകോട്ടിലെ ആശുപത്രിയിലേക്കു മാറ്റി.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കുറച്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.