പാലുകാച്ചൽ ചടങ്ങിൽ അവർ വീണ്ടും കണ്ടുമുട്ടി; എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ച്ച​പ്പോ​ള്‍ ഉണ്ടായ തർക്കം വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം കൂട്ടയടിയിൽ കലാശിച്ചു; ചടങ്ങ് കുളമാക്കിയ കുട്ടികൾക്ക് സംഭവിച്ചത് കണ്ടോ!

ബാ​ലു​ശേ​രി(കോഴിക്കോട്): എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്തു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ക​പോ​ക്ക​ല്‍ ന​ട​ത്തി​യ​താ​യി പ​രാ​തി.​

ഒ​രു വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ല്‍ ച​ട​ങ്ങി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി​യി​ലാ​ണ് സം​ഭ​വം.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​തി​ങ്ങ​നെ.​ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ബാ​ലു​ശേ​രി വീ​ര്യ​മ്പ്ര​ത്തു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പാ​ലു​കാ​ച്ച​ല്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യി.

അ​വി​ടെ വ​ച്ച് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ന്‍​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ സം​ഘം​ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ച്ചു.പ​രി​ക്കേ​റ്റ​വ​ര്‍ കു​ട്ട​മ്പൂ​ര്‍ സ്‌​കൂ​ളി​ല്‍ നി​ന്ന് ഇ​ക്കൊ​ല്ലം പ​ത്താം ക്ലാ​സ് ജ​യി​ച്ച​വ​രാ​ണ്.

ഇ​തേ സ്‌​കൂ​ളി​ല്‍ എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം തീ​ര്‍​ത്ത​തെ​ന്ന് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​റ​യു​ന്നു.

ഇ​വ​രെ ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​രു​വി​ഭാ​ഗ​വും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കേ​സ് എ​ടു​ക്കു​മെ​ന്ന് ബാ​ലു​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു.

 

Related posts

Leave a Comment