മ​ദ്യ​ത്തി​ന് വേ​ണ്ടി പാ​തി​രാ​ത്രി​യി​ല്‍ പ​യ്യ​ന്നൂ​രി​ലെ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ അ​ക്ര​മം;  7 പേ​ര്‍​ക്ക് പ​രി​ക്ക് ;4 പേ​ര്‍ അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: മ​ദ്യ​ത്തി​ന് വേ​ണ്ടി പാ​തി​രാ​ത്രി​യി​ല്‍ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ അ​ക്ര​മം. ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്ക്. 4 പേ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​ന്നു പു​ല​ർ​ച്ചെ 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​യ്യ​ന്നൂ​ര്‍ വൈ​ശാ​ഖ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹോ​ട്ട​ലി​ലാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മാ​നേ​ജ​രു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍​പോ​ലീ​സ് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ താ​ലൂ​ക്ക് അ​ശു​പ​ത്രി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വൈ​ശാ​ഖ് ഇ​ന്‍റ​ർ നാ​ഷ​ണ​ല്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രാ​യ ഏ​ലാ​ന്തി​ക്കു​ള​ങ്ങ​ര പ്ര​ദീ​ഷ്‌​കു​മാ​ര്‍ (21), കൊ​ട്ട​ത്ത് വീ​ട്ടി​ല്‍ ര​മേ​ശ​ന്‍ (42), വ​ള്ളി​ക്കാ​ട്ട് മേ​ച്ചേ​ത്തി പ​റ​മ്പി​ല്‍ ദി​ലീ​പ് (35) എ​ന്നി​വ​രെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഹോ​ട്ട​ല്‍ മാ​നേ​ജ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ താ​മ​സി​ച്ച നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​പ​ഴ​യ​ങ്ങാ​ടി​യി​ലെ സു​നീ​ഷ് (34),പ​യ്യ​ന്നൂ​ര്‍ കേ​ളോ​ത്ത് സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ന്‍(27), ഹ​രി​കൃ​ഷ്ണ​ന്‍ (25), പി.​വി​ഷ്ണു(25)​എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന മാ​നേ​ജ​ര്‍ വി.​എം.​ദി​ലീ​പ് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.​പാ​തി​രാ​ത്രി​യി​ല്‍ മ​ദ്യം ചോ​ദി​ച്ചു വ​ന്ന​വ​ര്‍​ക്ക് മ​ദ്യം ന​ല്‍​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് റി​സ​പ്ഷ​നി​സ്റ്റി​നെ മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി ത​ട​ങ്ക​ലി​ല്‍​വെ​ച്ച് മ​ര്‍​ദ്ദി​ച്ചെ​ന്നും ഇ​ത് ത​ട​യാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രെ കു​പ്പി​കൊ​ണ്ടും പ്ലേ​റ്റും കൊ​ണ്ടും മ​ര്‍​ദ്ദി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

Related posts