കുന്നിക്കോട്:യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചവശനാക്കിയതായി പരാതി.മേലില മൈലാടുംപാറ രതീഷ് ഭവനില്‍ ബിനീഷ് കുമാറി(30)നാണ് മര്‍ദനമേറ്റത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ഇവരുടെ വീടിന് വാടകയ്ക്ക് താമസിക്കുന്ന സന്തോഷ്(30),ഭാര്യ ജയശ്രീ,കണ്ടാലറിയാവുന്ന മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെ ബിനീഷിന്റെ അമ്മ ശശികലയാണ് കുന്നിക്കോട് പോലീസില്‍ പരാതി നല്‍കിയത്.
പ്രതികള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് പാല് വാങ്ങി നല്‍കണമെന്ന് ജയശ്രീ പറഞ്ഞതിനെ തുടര്‍ന്ന് പാലുമായി പോയ ബിനീഷിനെ വീടിനുള്ളില്‍ പതുങ്ങിയിരുന്ന സന്തോഷും സംഘവും കതകടച്ച് മുളകുപൊടി വിതറിയ ശേഷം മാരകായുധങ്ങളുമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
സന്തോഷിന്റെ വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിപണനവുമുണ്ടെന്നും,ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നും പറയുന്നു.എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രശ്നത്തിന് കാരണമായതെന്നും സൂചനയുണ്ട്.