രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദനം;  പരാതി നൽകിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് എടുക്കുന്നതെന്ന് വീട്ടമ്മ

തൃ​ശൂ​ർ: രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി മ​ർ​ദിച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഗു​രു​വാ​യൂ​ർ ക​ണ്ടാ​ണ​ശേ​രി പോ​ലീ​സ് എ​ടു​ക്കു​ന്ന​തെ​ന്നു മ​ച്ചി​ങ്ങ​ൽ ജ്യോ​തി​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ ബി​നി​ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആരോപിച്ചു.

ഇ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​. പ​രി​ക്കേ​റ്റ് ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ ഗു​രു​വാ​യൂ​ർ പോ​ലീ​സി​ന് ആ​ശു​പ​ത്രി​യി​ൽനി​ന്ന് വി​വ​രം ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് എ​ടു​ത്ത​തെ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പീ​പ്പി​ൾ​സ് യൂ​ണി​യ​ൻ ഫോ​ർ സി​വി​ൽ ലി​ബ​ർ​ട്ടീ​സ്(​പി​യു​സി​എ​ൽ) പ്ര​സി​ഡ​ന്‍റ് ടി.​കെ.​വാ​സു പ​റ​ഞ്ഞു.

ബി​നി​ത​യു​ടെ ഭ​ർ​ത്താ​വ് ജ്യോ​തി​പ്ര​കാ​ശ്, വി​ൻ​സ​ന്‍റ് ചി​റ​യ​ത്ത്, രാ​മ​ച​ന്ദ്ര​ൻ പേ​ന​കം എ​ന്നി​വ​രും പ​ത്ര​സമ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts