കൊല്ലം അക്രമിസംഘത്തിന്റെ അടിയേറ്റ് നാല് ബിജെപിക്കാർക്ക് പരിക്ക് .കണ്ടച്ചിറ സ്വദേശികളായ ഉണ്ണി, അനു, അജയൻ, സുരേഷ് എന്നിവർക്കാണ് പരിക്ക്. ഇവരിൽ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊല്ലം ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ടച്ചിറയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് പോലീസിന് ലഭിച്ചവിവരം .മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ചവിവരം. കിളികൊല്ലൂർ പോലീസ് കേസെടുത്തു.
മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ അക്രമത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്ക്; സാരമായ പരുക്കോടെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
