പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ കുമ്പഴയിലെ ദേശീയാരോഗ്യ ദൗത്യം ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവേളയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരേ കേസ്.
എല്‍ഡിഎഫ്, യുഡിഎഫ് വിഭാഗങ്ങളില്പെട്ടവര്ക്കെതിരേ കേസുണ്ട്.നഗരസഭയുടെ ഉദ്ഘാടന വേദിയിലേക്ക് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെയും മുന്‍ നഗരസഭാധ്യക്ഷരുടെയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഉദ്ഘാടന വേദിയിലെ കൈയാങ്കളിക്കിടെ ചെയര്‍പേഴ്സണ്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. വേദിയില്‍ കുഴഞ്ഞുവീണ ചെയര്‍പേഴ്സണെ ആശുപത്രിയിലാക്കുകയായിരുന്നു.പരിക്കേറ്റ ചെയര്‍പേഴ്സണെയും കൗണ്‍സിലര്‍മാരെയും ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രില്‍ സന്ദര്‍ശിച്ചു.
നഗരസഭാധ്യക്ഷ റോസിലിന് സന്തോഷിനെ പൊതുവേദിയില്‍ കൈയേറ്റംചെയ്ത അക്രമികള്‍ക്കെതിരേ ശക്തമായ നിയമ നടപടി ഉണ്ടാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
നഗരമധ്യത്തില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നഗരസഭാധ്യക്ഷയ്ക്കും കൗണ്‍സിലര്‍മാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇതുപോലൊരു സംഭവം ഉണ്ടാകുന്നത് അപമാനകരമാണ്.
നിയമ പരിപാലനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കെപിസിസി അംഗം പി.മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.