ചിറ്റൂർ: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേല്പിച്ച കേസിൽ ഭാര്യയെ റിമാൻഡ് ചെയ്തു. തെക്കേഗ്രാമം മണി (62)ക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ഭാര്യ ലതയെ ചിറ്റൂർ പോലീസ് അറസ്റ്റുചെയ്തു.
ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മണിയെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറ്റുരിൽ പൂകച്ചവടം നടത്തുന്ന മണിയും ഭാര്യയും സാന്പത്തിക പ്രശ്നത്തെച്ചൊല്ലി ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ട്. കോടതിയിൽ ഹാജരാക്കിയ ലതയെ കണ്ണുർ ജയിലേക്കാണ് റിമാൻഡ് ചെയ്തത്.
ചികിത്സയിലുള്ള മണിയുടെ മൊഴി എടുത്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് ചിറ്റൂർ പോലീസ് അറിയിച്ചു.