പയ്യന്നൂര്‍ നഗരത്തില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മില്‍ കൈയ്യാങ്കളി, കുരുമുളക് സ്‌പ്രേയുമായി ആക്രമിച്ചെന്ന് ഡ്രൈവര്‍മാര്‍, പ്രശ്‌നക്കാര്‍ അവരെന്ന് നടനും, സംഭവം ഇങ്ങനെ

കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സി​നി​മാ ന​ട​നേ​യും കു​ടും​ബ​ത്തേ​യും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി സി​നി​മാ ന​ട​ന്‍റെ കു​ടും​ബം ചി​കി​ത്സ തേ​ടി​യി​ത്തി. സി​നി​മാ ന​ട​നും സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​റു​മാ​യ പ​യ്യ​ന്നൂ​ർ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ എ.​പി .പ്ര​വീ​ൺ കു​മാ​ർ (33), ഭാ​ര്യ രാ​ധി​ക, ര​ണ്ടു വ​യ​സു​ള്ള മ​ക​ൾ സ​മാ​ന എ​ന്നി​വ​രാ​ണ് പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​തേ​സ​മ​യം പ്ര​വീ​ൺ കു​മാ​ർ ക​ണ്ണി​ൽ കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ചെ​ന്നാ​രോ​പി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ശൈ​ലേ​ഷ് എ​ന്നി​വ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30 ഓ​ടെ പ​യ്യ​ന്നൂ​ർ അ​മ്പ​ലം റോ​ഡി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്തി​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ക്കി വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു പ്ര​വീ​ൺ കു​മാ​റും കു​ടും​ബ​വും.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കെ ​എ​ൽ 07 സി ​എം 13 22 കോം​പ​സ് ജീ​പ്പ് എ​തി​രെ വ​ന്ന ലോ​റി മൂ​ലം മു​ന്നോ​ട്ടെ​ടു​ക്കാ​ൻ പ​റ്റി​യി​ല്ലെ​ന്നും ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ്ര​വീ​ൺ കു​മാ​റി​നെ മ​ർ​ദ്ദി​ച്ചു​വെ​ന്നും ത​ട​യാ​ൻ ശ്ര​മി​ച്ച ഭാ​ര്യ​യേ​യും കൈ​യി​ലി​രു​ന്ന കു​ട്ടി​യേ​യും പി​ടി​ച്ചു വ​ലി​ച്ചെ​ന്നു​മാ​ണ് പ്ര​വീ​ണി​ന്‍റെ പ​രാ​തി. ഇ​തി​നി​ട​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ വാ​ഹ​ന​ത്തി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്തു​വെ​ന്നും ഒ​ടു​വി​ൽ ര​ക്ഷ​യി​ല്ലാ​തെ വ​ന്ന​പ്പോ​ൾ കു​രു​മു​ള​ക് സ്പ്രേ​യ​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​വീ​ൺ പ​റ​യു​ന്നു. പ്ര​വീ​ൺ കു​മാ​റി​ന്‍റെ വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

അ​തേ​സ​മ​യം റോ​ഡി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളു​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന ചെ​റി​യ സ്ലാ​ബി​ന് മു​ന്നി​ൽ വാ​ഹ​നം നി​ർ​ത്തി ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കി​യ പ്ര​വീ​ൺ കു​മാ​റി​നോ​ട് വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കാ​ൻ ആ​വ​ശ്യ​പെ​ട്ട​പ്പോ​ൾ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ വ​ഴി​യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ക​ണ്ണി​ലേ​ക്ക് സ്പ്രേ​യ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

 

Related posts