അശ്ലീല സന്ദേശം ചോദ്യം ചെയ്ത വിദ്യാർഥിനിയെ സ​ഹ​പാ​ഠി​കളായ വിദ്യാർഥിനികൾ ചേർന്ന് കൈ ​ത​ല്ലി​യൊ​ടി​ച്ചു

KTM-HAND-Lകൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് തേ​രേ​സാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​മൂ​ന്ന് സ​ഹ​പാ​ഠി​ക​ൾ ചേ​ർ​ന്ന് ത​ല്ലി​യൊ​ടി​ച്ചു. ഒ​ന്നാം വ​ർ​ഷ ബി​സി​ഐ വി​ദ്യാ​ർ​ഥി​നി ഹെ​യ്സ​ൽ ര​ജ​നീ​ഷി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ സ​ഹ​പാ​ഠി​ക​ളാ​യ മ​രി​യ ഷാ​ജി, മ​രി​യ ലി​യാ​ൻ​ഡ്ര, ഡെ​യ്സി ജ​യിം​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യും കോ​ള​ജി​ന് പു​റ​ത്തു​ള്ള ആ​ണ്‍​കു​ട്ടി​ക്കെ​തി​രേ​യും എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ ഫോ​ണി​ലേ​ക്ക് മ​രി​യ ഷാ​ജി എ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ സ​ഹോ​ദ​ര​ന്‍റെ സു​ഹൃ​ത്ത് മോ​ശം സ​ന്ദേ​ശം അ​യ​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മ​ർ​ദ്ദ​ന​മെ​ന്നാ​ണ് പ​രാ​തി. മൂ​ന്നം​ഗ സം​ഘം ചേ​ർ​ന്ന് ഹെ​യ്സ​ലി​ന്‍റെ കൈ​പി​ന്നി​ലേ​ക്ക് പി​ടി​ച്ച് തി​രി​ച്ചു​വെ​ന്നും മ​ർ​ദ്ദി​ച്ചു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം. മ​രി​യ​യു​ടെ സ​ഹോ​ദ​ര​ൻ ആ​ൽ​വി​ന്‍റെ സു​ഹൃ​ത്ത് ജോ​സ് മാ​ത്യു​വി​നെ​തി​രേ​യാ​ണ് മോ​ശം സ​ന്ദേ​ശ​മ​യ​ച്ചു എ​ന്ന പ​രാ​തി.

Related posts