കാക്കനാട്: തൃക്കാക്കരയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന കോൺഗ്രസ് പ്രവർത്തക ക്യാന്പിൽ കൂട്ടയടി. ഗ്രൂപ്പ് തിരിഞ്ഞ് ഇരു വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. വെസ്റ്റ് മണ്ഡലത്തിൽ സംഘടിപ്പിച്ച ക്യാമ്പിലാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള വാക്കുതർക്കം ആക്രമണത്തിൽ കലാശിച്ചത്.
ക്യാന്പ് കഴിഞ്ഞ് ഇന്നലെ രാത്രി 10.30ഓടെയാണ് സംഘർഷം ഉണ്ടായത്. എ വിഭാഗക്കാരായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം മൻസൂർ, കെഎസ്യു ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എൻ. നവാസ്, ഐ വിഭാത്തിലെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് റസൽ എന്നിവർക്കാണ് പരിക്കേറ്റത്.
മൻസൂറിന് കസേര കൊണ്ട് ഏറ്റ അടിയിലാണ് മുക്കിന് പരിക്കേറ്റത്. മൂക്കിൽനിന്നും രക്തം വാർന്ന നിലയിലാണ് മൻസൂറിനെ തൃക്കാക്കരകോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവാസിന് കൈക്ക് മുറിവേൽക്കുകയും തലക്കും, ശരീരത്തും ക്ഷതമേറ്റതായും പറയുന്നു.
അടിപിടിക്കുശേഷം ശാരീരികാ സ്വസ്ഥത അനുഭവപ്പെട്ട റസലിനെ പ്രവർത്തകർ കോഓപ്പറേറ്റീവ് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ വച്ചും സഘർഷമുണ്ടായി ഇരുഗ്രൂപ്പുകളും തമ്മിൽ ആക്രമണം നടക്കുകയായിരുന്നു. റസലിനെ പിന്നീട് സൺറൈസ് ആശുപത്രിയിലേക്കു മാറ്റി.
സഹകരാണ ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ച് അവരെത്തിയാണ് ഇരുവിഭാഗത്തേയും ശാന്തരാക്കിയത്. കെപിസിസി സെക്ടറി പ്രസാദ്, പിടിതോമസ് എംഎൽഎ തുടങ്ങിയ നേതാക്കൾ ക്യാന്പിൽ എത്തിയിരുന്നു. ഇവർ പോയ ശേഷമാണ് സംഘർഷം ഉണ്ടായത്.
രണ്ട് ബൂത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഒടുവിൽ വാക്കേറ്റവും കസേരക്കടിയിലും കലാശിച്ചത്. ക്യാമ്പ് നടന്ന കെന്നഡി മുക്കിലെ സ്വകാര്യ ഹാളിലെ പത്തോളം കസേരകൾക്കും നാശനഷ്ടമുണ്ടായി. സഘർഷത്തിന് കാരണക്കാരായ ഇരുവിഭാഗത്തിനെതിരേയും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു .
കാക്കനാട്: തൃക്കാക്കരയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന കോൺഗ്രസ് പ്രവർത്തക ക്യാന്പിൽ കൂട്ടയടി. ഗ്രൂപ്പ് തിരിഞ്ഞ് ഇരു വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. വെസ്റ്റ് മണ്ഡലത്തിൽ സംഘടിപ്പിച്ച ക്യാമ്പിലാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള വാക്കുതർക്കം ആക്രമണത്തിൽ കലാശിച്ചത്.
ക്യാന്പ് കഴിഞ്ഞ് ഇന്നലെ രാത്രി 10.30ഓടെയാണ് സംഘർഷം ഉണ്ടായത്. എ വിഭാഗക്കാരായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം മൻസൂർ, കെഎസ്യു ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എൻ. നവാസ്, ഐ വിഭാത്തിലെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് റസൽ എന്നിവർക്കാണ് പരിക്കേറ്റത്.
മൻസൂറിന് കസേര കൊണ്ട് ഏറ്റ അടിയിലാണ് മുക്കിന് പരിക്കേറ്റത്. മൂക്കിൽനിന്നും രക്തം വാർന്ന നിലയിലാണ് മൻസൂറിനെ തൃക്കാക്കരകോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവാസിന് കൈക്ക് മുറിവേൽക്കുകയും തലക്കും, ശരീരത്തും ക്ഷതമേറ്റതായും പറയുന്നു.
അടിപിടിക്കുശേഷം ശാരീരികാ സ്വസ്ഥത അനുഭവപ്പെട്ട റസലിനെ പ്രവർത്തകർ കോഓപ്പറേറ്റീവ് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ വച്ചും സഘർഷമുണ്ടായി ഇരുഗ്രൂപ്പുകളും തമ്മിൽ ആക്രമണം നടക്കുകയായിരുന്നു. റസലിനെ പിന്നീട് സൺറൈസ് ആശുപത്രിയിലേക്കു മാറ്റി. സഹകരാണ ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ച് അവരെത്തിയാണ് ഇരുവിഭാഗത്തേയും ശാന്തരാക്കിയത്.
കെപിസിസി സെക്ടറി പ്രസാദ്, പിടിതോമസ് എംഎൽഎ തുടങ്ങിയ നേതാക്കൾ ക്യാന്പിൽ എത്തിയിരുന്നു. ഇവർ പോയ ശേഷമാണ് സംഘർഷം ഉണ്ടായത്. രണ്ട് ബൂത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഒടുവിൽ വാക്കേറ്റവും കസേരക്കടിയിലും കലാശിച്ചത്.
ക്യാമ്പ് നടന്ന കെന്നഡി മുക്കിലെ സ്വകാര്യ ഹാളിലെ പത്തോളം കസേരകൾക്കും നാശനഷ്ടമുണ്ടായി. സഘർഷത്തിന് കാരണക്കാരായ ഇരുവിഭാഗത്തിനെതിരേയും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു .