ആലപ്പുഴ: പാർട്ടി പിരിവ് നൽകാത്തതിന്റെ പേരിൽ ഗുണ്ടായിസവുമായി വീണ്ടും സിപിഐ നേതാവ്.
ആലപ്പുഴ ചാരുംമൂടിൽ പിരിവ് നൽകാതിരുന്ന ബേക്കറി ഉടമയെ സിപിഐ നേതാവ് കൈയേറ്റം ചെയ്തു. സിപിഐ പ്രാദേശിക നേതാവ് സലിം തറയിലാണ് ആക്രമണം നടത്തിയത്.
പാർട്ടി പരിപാടിയ്ക്കായി ആയിരം രൂപയാണ് പിരിവായി സിപിഐ നേതാവ് ആവശ്യപ്പെട്ടത്. എന്നാൽ അത്രയും തരാൻ കഴിയില്ലെന്ന് ബേക്കറി ഉടമ അറിയിച്ചു.
വീണ്ടും ചോദിച്ചപ്പോൾ 100 രൂപ പിരിവ് ആയി നൽകി. എന്നാൽ ഇതോടെ സലിം പ്രകോപിതനായി. ബേക്കറി ഉടമയെ മർദ്ദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവല്ലയിൽ പാർട്ടി പിരിവ് നൽകാത്തതിന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കട തല്ലിത്തകർത്തതായി പരാതിയുയർന്നിരുന്നു.