അമ്പലപ്പുഴ: സിപിഎം ലോക്കൽ സമ്മേളനത്തിലെ തർക്കത്തെ തുടർന്ന് പുന്ന പ്ര യിൽ വീടുകയറി ആക്രമണം. ബ്രാഞ്ച് സെക്രട്ടറി അടക്കം 4 പേർക്ക് പരിക്കു പറ്റി.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.വി.കെ. അച്യുതൻ ബ്രാഞ്ച് സെക്രട്ടറി പറവൂർ വെളിയിൽ വി.എ ജാക്സൺ ( 30), പാർട്ടി അംഗ ളായ പറവൂർ പാലപ്പറമ്പിൽ ഫ്രെഡി ( 34) പുത്തൻ പുരയ്ക്കൽ കുര്യാക്കോസ് (29) മാതാവ് ജുലൈറ്റ് (60) എന്നിവർക്കാണ് പരിക്കേറ്റത്.
ബ്ലോക്കു പഞ്ചായത്തംഗം ബിപിൻ വിദ്യാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ മൊഴി നൽകി. ശനിയാഴ്ച രാത്രി 10 ഓടെ ഫ്രെഡിയുടെ വീട്ടിലാണ് സംഘം ആദ്യ മെത്തിയത്. ഇയാളെ ആക്രമിക്കുന്നത് കണ്ടാണ് ജാക്സൺ ഓടിയെത്തിയത്.
തുടർന്ന് ജാക്സനെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കുര്യാക്കോസിന് മർദ്ദനം ഏൽക്കുന്നത്. ആക്രമണം തടയുന്നതിനിടയിൽ വ്യദ്ധയായ ജൂലൈറ്റിനും പരിക്കു പറ്റി.
പുന്ന പ്ര തെക്ക് ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെ തോൽപിച്ച് എൻ.പി.വിദ്യാനന്ദൻ ലോക്കൽ കമിറ്റി സെക്രട്ടറിയായിരുന്നു. മർദ്ദനമേറ്റ ഫ്രെഡിയും ജാക്സനും ലോക്കൽ സമ്മേളന പ്രതിനിധികളായിരുന്നു.
ഔദ്ദോഗിക പാനലിനെ തോൽപ്പിച്ചാണ് വിദ്യാനന്ദൻ ലോക്കൽ കമിറ്റി സെക്രട്ടറിയായത്. ഔദോഗിക പക്ഷത്തെ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്.
പുന്ന പ്ര യിൽ സി പി എം ഗ്രൂപ്പ് പോര് ഇതോടെ കൂടുതൽ ശക്തമായി. 4 പേർക്കു മർദ്ദനമേറ്റ സംഭവത്തിൽ പുന്ന പ്ര പോലിസ് കേസ് എടുക്കാൻ തയാറാകത്തതിൽ പ്രതിഷേധം ശക്തമായി.