മകളെയും കൂട്ടുകാരിയെയും അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിന് സിപിഎം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. വയനാട് മാനന്തവാടി മുതിരേരിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
വീടിനടുത്ത പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികളുടെ ചിത്രം സിപിഎം പ്രവര്‍ത്തകര്‍ ഫോണില്‍ പകര്‍ത്തുകയും ഇവരെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ചോദിക്കാനെത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ അച്ഛനെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയും പല്ല് അടിച്ചു കൊഴിക്കുകയും ചെയ്തത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. എന്നാല്‍ പോലീസ് ഒത്തുകളിക്കുകയാണെന്നും സംഭവത്തില്‍ ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.