കോട്ടയം: പാലാ ചേർപ്പുങ്കലിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണമുണ്ടായി. സിപിഎം കൊഴുവനാൽ ലോക്കൽ സെക്രട്ടറി വി.ജി. വിനുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. മർദ്ദനമേറ്റ വിനുവിനെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
പാലായിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം; മർദനമേറ്റ ലോക്കൽ സെക്രട്ടറി വിജൻ ആശുപത്രിയിൽ; സംഭവത്തിനു പിന്നിൽ ആർഎസ്എസുകാരെന്ന് സിപിഎം
