ഭൂവനേശ്വർ: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് കൗമാരക്കാരനെ സുഹൃത്തിന്റെ അമ്മ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ മയൂര്‍ബഞ്ചിലാണ് സംഭവം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ രാജന് ബെഹ്റ ആണ് മരിച്ചത്. രാജന് സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. ഈ സമയം സുഹൃത്തിന്റെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു.
രാജന് അവിടെ നിന്നും മടങ്ങിയതിന് പിന്നാലെ എത്തിയ സുഹൃത്തിന്റെ അമ്മ 500 രൂപ കാണാതായതിനെക്കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന് രാജനെ വീട്ടിലേക്ക് വിളിപ്പിച്ചു.
കോപാകുലയായ സ്ത്രീ രാജനെ വടികൊണ്ട് മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടിലേക്ക് മടങ്ങിയെങ്കിലും വൈകാതെ തന്നെ മരിക്കുകയായിരുന്നു. ഗ്രാമവാസികളാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ അറിയിച്ചത്.ഇവരെ അറസ്റ്റ് ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു