കൊല്ലം: ആളുമാറി മർദനമേറ്റ പ്ലസ് ടൂ വിദ്യാര്‍ഥി മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പിടിയിലായത്. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഫെബ്രുവരി 16നാണ് വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം പിടിച്ചിറക്കി മര്‍ദിച്ചത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവത്തിൽ വിനീതിനെതിരേ കൊലപാതക കുറ്റം പോലീസ് ചുമത്തിയിട്ടുണ്ട്. രഞ്ജിത്തിന്റെ മരണശേഷം വൈകീട്ട് ജില്ലാ ജയിലില്‍ എത്തിയ പോലീസിന് വിനീതിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.