മദ്യം തലയ്ക്ക് പിടിക്കുമ്പോൾ..! ബാ​റി​നു മു​ന്നി​ലെ സം​ഘ​ർ​ഷത്തിൽ തലയ്ക്ക് അ​ടി​യേ​റ്റ് യുവാവിന് ദാരുണാന്ത്യം; സംഘർഷത്തിന്‍റെ കാരണം തേടി പോലീസ്


വാ​ക​ത്താ​നം: ബാ​റി​നു മു​ന്നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് അ​ടി​യേ​റ്റ​യാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വാ​ക​ത്താ​നം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പാ​ത്താ​മു​ട്ടം കു​ഴി​യാ​ത്ത് ജി​നു വ​ർ​ഗീ​സാ(40)​ണു മ​രി​ച്ച​ത്. ഞാ​ലി​യാ​കു​ഴി​യി​ലെ ബാ​റി​നു മു​ന്നി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 11നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷ​മേ മ​ര​ണ കാ​ര​ണം സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ വി​വ​രം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പ​ട്ടെ​വ​രെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

പാ​ത്താ​മു​ട്ടം സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജി​ലെ ഇ​ല​ക്ട്രീ​ഷ്യ​നാ​ണു മ​രി​ച്ച ജി​നു വ​ർ​ഗീ​സ്.ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ മ​ദ്യ​പി​ച്ച​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ബാ​റി​നു മു​ന്നി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

ആ​ദ്യം വാ​ക്കേ​റ്റ​വും തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി.ഇ​തി​നി​ടെ ത​ല​യ്ക്ക് അ​ടി​യേ​റ്റ ജി​നു ബോ​ധ​ര​ഹി​ത​നാ​യി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ ചേ​ർ​ന്ന് ജി​നു​വി​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലെ​ത്തും മു​ന്പ് ജീ​വ​ൻ ന​ഷ്ട​മാ​യി. ഭാ​ര്യ: ലി​ൻ​സി. മ​ക്ക​ൾ: ജ​യ്ഡ​ൻ, ജി​യോ​ൻ.

Related posts

Leave a Comment