അ​ജ്ഞാ​ത​ർ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി  റോഡിൽ തള്ളിയ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു; അന്വേഷണം ആരംഭിച്ച് ഞാറയ്ക്കൽ  പോ​ലീ​സ് 


ചെ​റാ​യി: അ​ജ്ഞാ​ത​ർ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി വ​ഴി​യി​ൽ ത​ള്ളി​യ യു​വാ​വ് മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. എ​ട​വ​ന​ക്കാ​ട് കൂ​ട്ടു​ങ്ക​ൽ​ചി​റ ബീ​ച്ചി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ടേ​ങ്ങാ​ട്ട് അ​ശോ​ക​ന്‍റെ മ​ക​ൻ സ​ന​ൽ-34 ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് ഇ​യാ​ൾ മ​ർ​ദ്ദ​ന​മേ​റ്റ് വ​ഴി​യി​ൽ കി​ട​ക്കു​ന്ന​താ​യി കാ​ണു​ന്ന​ത്. ഇ​ക്കാ​ര്യം ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി 11 ഓ​ടെ ഇ​യാ​ളെ പ​റ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

എ​ന്നാ​ൽ ശ​രീ​ര​ത്തി​ൽ മാ​ര​ക​മാ​യ മ​ർ​ദ്ദ​ന​മേ​റ്റ ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്ന​തി​നാ​ൽ ഡോ​ക്ട​ർ​മാ​ർ അ​വി​ടെ​നി​ന്നും എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റി​നു​ശേ​ഷം ഇ​ന്നു പോ​ലീ​സ് സ​ർ​ജ്ജ​ൻ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും.

Related posts

Leave a Comment