പത്തനംതിട്ട : ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. ദീപയെ വയലത്തല ബാലമന്ദിരത്തിലെ ഓഫീസില്‍ കമ്മിറ്റിയംഗം ആക്രമിച്ചതായി പരാതി. കമ്മിറ്റിയംഗമായ ബിജു മുഹമ്മദിനെതിരെയാണ് പരാതി. കൈയ്ക്കും നടുവിനും പരിക്കേറ്റ ദീപയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 4.30നാണ് സംഭവം. പോക്സോ കേസുമായി ബന്ധപ്പെട്ട ഫയല്‍ അയക്കാന്‍ ഓഫീസിലെത്തിയതാണ് ദീപ.ഇന്ന് ഉന്നത ഓഫീസറുടെ പരിശോധനയുള്ളതിനാല്‍ ഫയലൊക്കെ കൃത്യമാണോയെന്ന് നോക്കാന്‍ അലമാര തുറക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം.
അലമാരയുടെ താക്കോല്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞ് ദീപയുടെ പുറത്തിനിട്ട് ബിജു മുഹമ്മദ് അടിക്കുകയായിരുന്നുവെന്ന് പറയുന്നു. ധരിച്ചിരുന്ന സാരിയില്‍ പിടിച്ച് വലിച്ചപ്പോള്‍ കുതറി ഓടിയെങ്കിലും നിലത്ത് വീണു. വീണ്ടും ആക്രമിക്കാനെത്തിയെങ്കിലും ആളുകൂടിയതോടെ ഇയാള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
റാന്നി പോലീസ് ആശുപത്രിയിലെത്തി ദീപയുടെ മൊഴിയെടുത്തു. മുമ്പ് ജൂവനൈല്‍ ബോര്‍ഡില്‍ അംഗമായിരുന്ന ബിജു ജില്ലാ ജഡ്ജിയുടെ മുഖത്ത് പേപ്പര്‍ വലിച്ചെറിഞ്ഞ കാരണത്തില്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കിയതാണെന്ന് ദീപ പറഞ്ഞു. ഒന്നര വര്‍ഷം സിഡബ്ല്യുസി അംഗമായത്.