ഹരിപ്പാട്: ഡിവൈഎഫ്ഐ നേതാവിന്റെ മർദനമേറ്റ് ഭാര്യയും കുട്ടികളും ആശുപത്രിയിൽ. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ മുതുകുളം സ്വദേശിയുടെ ഭാര്യ അന്പിളി (38), മക്കളായ അനീഷ (14), അഭിഷേക് (ഏഴ്) എന്നിവരാണ് മർദനമേറ്റ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.
2010ലാണ് അന്പിളിയെ ഡിവൈഎഫ്ഐ നേതാവ് വിവാഹം കഴിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി തന്നെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്ന് അന്പിളിയും കുട്ടികളും പറയുന്നു.
കന്പി വടിയുപയോഗിച്ച് നടത്തിയ മർദനത്തിൽ പരിക്കേറ്റ അന്പിളിയും കുട്ടികളും ഞായറാഴ്ച ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കനകക്കുന്ന് പോലീസിൽ വിവരം അറിയിച്ചുവെങ്കിലും എത്തുകയോ ഇതുവരെ മൊഴി രേഖപ്പെടുത്തുവാനോ എത്തിയിട്ടില്ലെന്നും പരാതിയുണ്ട്.