നാദാപുരം: നാദാപുരം ടൗണില്‍ അനുശോചന യോഗത്തിനിടയില്‍ പ്രാസംഗികന് മര്‍ദനമേറ്റ സംഭവത്തിൽ ലീഗ് പ്രവർത്തകനെതിരെ വധശ്രമത്തിന് കേസെടുത്തു. നാദാപുരം സ്വദേശി കോമത്ത് ഫൈസലിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത് .
നാദാപുരം ജനകീയ കൂട്ടായ്മ പ്രവര്‍ത്തകനുമായ ഷൗക്കത്ത് ഏരോത്തിനെയാണ് അനുശോചന യോഗത്തിനിടയില്‍ മര്‍ദിച്ചത്. തിങ്കാളാഴ് വൈകീട്ട് അഞ്ച് മണിയോടെ വിവരാവകാശ പ്രവര്ത്തകന് അരയാവുള്ളതില് കുഞ്ഞമ്മദ് ഹാജിയുടെ അനുശോച യോഗത്തിനിടയിലാണ് അക്രമം ഉണ്ടായത്.
അബുദാബി കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗിനെതിരെ സംസാരിച്ചെന്നാരോപിച്ച് നൂറുക്കണക്കിനു പേര് നോക്കി നില്‍ക്കെ നാദാപുരം ടൗണില്‍ വെച്ച് മര്‍ദിക്കുകയായിരുന്നു. ലീഗ് പ്രവര്ത്തകന് കോമത്ത് ഫൈസലിന്റെ നേതൃത്വത്തിലാണ് മര്‍ദിച്ചതെന്ന് ഷൗക്കത്ത് നാദാപുരം പോലീസില്‍ മൊഴി നല്‍കിയിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ ഷൗക്കത്തിനെ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം എസ്ഐ എസ്.നിഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.