കോടിക്കോട്: മുക്കത്ത് നാലുവയസുകാരിയെ പിതാവ് ക്രൂരമായി മർദിച്ചു. നാലു ദിവസം മുൻപാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദിച്ചത്. കട്ടിൽ കേടാക്കിയതിന് ഇരുന്പു വടി ഉപയോഗിച്ചു കുട്ടിയെ മർദിക്കുകയായിരുന്നു. ശരീരത്തിൽ നിരവധി മുറിവുകളുള്ള കുട്ടിയെ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. വിദഗ്ധ ചികിത്സക്കായി കുട്ടിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
അംഗൻവാടിയിൽ എത്താത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വീട്ടിൽ പൂട്ടിയിട്ട സ്ഥിതിയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്നു കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്നാണു കുട്ടിയുടെ മാതാവ് പോലീസിനു മൊഴി നൽകിയിരിക്കുന്നത്.