കോട്ടയം: അച്ഛന്റെ അവിഹിതം കണ്ടുപിടിച്ച മകൻ അമ്മയെ അറിയിച്ചു. ഇതിന്റെ പേരിൽ അച്ഛൻ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി പതിനേഴുകാരൻ പോലീസിനെ സമീപിച്ചു. പുതുപ്പള്ളിയിലാണ് സംഭവം. ഈസ്റ്റ് പോലീസിലാണ് പരാതി നല്കിയത്. കുട്ടിയുടെ അച്ഛനെതിരേ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. രണ്ടു വർഷമായി തന്നെ നിരന്തരം അച്ഛൻ ഉപദ്രവിക്കുന്നുവെന്നാണ് പതിനേഴുകാരൻ നല്കിയ പരാതിയിൽ പറയുന്നത്.
അച്ഛന്റെ പരസ്ത്രീ ബന്ധം അമ്മയെ അറിയിച്ചു; പതിനേഴുകാരന് പിതാവിന്റെ ക്രൂര പീഡനം; ഒടുവിൽ പരാതിയുമായി മകൻ പോലീസ് സ്റ്റേഷനിൽ
