പെരിങ്ങോം (കണ്ണൂർ): വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍ത്താവിനെ മര്‍ദിക്കുകയും തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി നഗ്നയാക്കുകയും ചെയ്തതായി 39കാരിയായ വീട്ടമ്മയുടെ പരാതി.
സംഭവത്തിൽ തണ്ടനാട്ടുപൊയിലിലെ മനു, പെരിന്തട്ടയിലെ ചാക്കോ എന്നിവര്‍ക്കെതിരേ പെരിങ്ങോം പോലീസ് കേസ് എടുത്തു.
13ന് രാത്രി ഏഴിനാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ഭര്‍ത്താവിനെ മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയപ്പോള്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങൾ വലിച്ചു കീറുകയുമായിരുന്നു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ മുമ്പ് പ്രതികളുടെ പേരില്‍ കേസ് കൊടുത്തതിന്റെ വിരോധമാണ് അക്രമത്തിനു കാരണമെന്നും പരാതിയിലുണ്ട്.