തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിക്കുനേരെ ജീവനക്കാരന്റെ ക്രൂരത. ആശുപത്രിയിൽ കാലൊടിഞ്ഞു കിടന്ന വിളക്കുപാറ സ്വദേശി വാസുവിനു നേരെയായിരുന്നു ജീവനക്കാരന്റെ അതിക്രമം.
രോഗിയുടെ കൈവിരലുകൾ അറ്റൻഡറായ സുനിൽകുമാർ തിരിച്ചൊടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സുനിൽകുമാറിനെ ആശുപത്രി അധികൃതർ സസ്പെൻഡു ചെയ്തു.
സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി സൂപ്രണ്ടിനോട് സംഭവത്തിൽ വിശദീകരണം നൽകണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.