പാലക്കാട്: ഭക്ഷണം കാറിലേക്ക് എത്തിച്ച് നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലുടമയേയും തൊഴിലാളികളേയും മര്‍ദിച്ചതായി പരാതി. മണ്ണാര്‍ക്കാട് റോഡരികില്‍ കഫേ നടത്തുന്ന സല്‍ജലി(29)നാണ് മര്‍ദനമേറ്റത്.
സംഭവത്തിൽ നാട്ടുകല്‍ സ്വദേശികളായ യൂസഫ്, ഷുക്കൂര്‍, ഷിഹാബ്, റാഷിദ്, ബാദുഷ, എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാത്രി 53-ാം മൈല്‍ ഭാഗത്താണ് സംഭവം. കടയിലെത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കാറിലേക്ക് എത്തിച്ച് നല്‍കണമെന്ന് സംഘം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സല്ജല് ഇതിന് തയാറായില്ല. ഇതോടെ യുവാക്കള്‍ സല്‍ജലിന് നേരെ തട്ടികയറുകയും മര്‍ദിക്കുകയും ചെയ്തു.
ഇത് തടയാന്‍ ശ്രമിച്ച തൊഴിലാളികളെയും കൈയേറ്റം ചെയ്തു. കടയിലെ കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കടയക്ക് 50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ