പയ്യന്നൂര്‍: വീട്ടമ്മയായ യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമം. അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടിയ യുവതി വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ യുവതിയുടെ സഹോദരന് നിലവിളക്കു കൊണ്ടുള്ള അടിയേറ്റ് പരിക്ക്.
ഇരിണാവ് കോസ്റ്റ് ഗാര്‍ഡിന് സമീപത്തെ കാര്‍പ്പന്റര്‍ തൊഴിലാളിയായ അയരോം പുള്ളിക്കളത്തില് ദിജേഷിന്റെ ഭാര്യ പി.കെ.സജിന(27), മാടായി വാടിക്കല്‍ കടവിലെ മത്സ്യത്തൊഴിലാളിയായ സനീഷ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെയാണ് സംഭവം.സജിനയെ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് വസ്ത്രങ്ങള്‍ കീറിക്കളഞ്ഞ് ഷാള്‍ കഴുത്തില്‍ കുരുക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കണ്ണപുരം പോലീസ് സ്റ്റേഷനില്‍ വിവരം ധരിപ്പിച്ച ശേഷം സഹോദരി ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് സജിനയുടെ സഹോദരന് സനീഷിന് നിലവിളക്ക് കൊണ്ടുള്ള അടിയേറ്റത്.അഞ്ച് വര്‍ഷം മുമ്പായിരുന്നു സജിനയുടെ വിവാഹം.