പുന്നംപറന്പ്: തൊഴിലുറപ്പ് തൊഴിലാളിയായ കുടുംബനാഥയെ യുവാവ് മർദിച്ചതായി പരാതി. പുന്നംപറന്പ് സ്വദേശിനി ജാനകി(തങ്കു- 55)യെയാണ് അയൽവാസിയായ യുവാവ് മഹേഷ്തൊഴിലെടുക്കുന്ന സമയത്ത് മർദ്ദിച്ചതായി വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്. മർദ്ദനത്തിൽ പരിക്കേറ്റ ജാനകിയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. മഹേഷിന്റെ വീട്ടിലേയ്ക്കു പോകുന്ന ഇടവഴിപഞ്ചായത്ത് ഏറ്റെടുത്ത് കോണ്ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിക്കിടെയായിരുന്നു മർദനം. ഓട്ടോ ഡ്രൈവറായമഹേഷിന്റെ ഓട്ടോറിക്ഷ പോകുന്നവഴി കോണ്ക്രീറ്റ് ചെയ്താൽ റോഡിന്റെ ഉയരം വർധിക്കുകയും ഓട്ടോയുടെ മുകൾവശം മറ്റു വീടുകളുടെ മുകളിൽ തട്ടാൻ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് തൊഴിലുറപ്പ് തൊഴിലാളി വനിതകളും മഹേഷും തമ്മിൽ വാക്കുതർക്കം ഉണ്ടായത്.
സംഭവത്തിൽ ഇടപ്പെട്ട ജാനകിയെ ഒരു കാരണവും കൂടാതെയാണ് മർദിച്ചതെന്ന് പറയുന്നു. മറ്റുതൊഴിലാളികളെ അസഭ്യം പറഞ്ഞതായും സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.