കടയ്ക്കല്‍ : കടയ്ക്കല്‍ ചിതറയില്‍ വളര്‍ത്ത് നായയെ പുരയിടത്തിന് സമീപം കെട്ടുന്നത് സംബന്ധിച്ച തര്‍ക്കം അയല്‍വാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ അയല്‍വസിയായ വീട്ടമ്മക്കും വസ്തു ഉടമക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം ചിതറ മാടൻകാവിലാണ് സംഭവം.ശ്രീജ എന്ന വീട്ടമ്മയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്.
ഇവരുടെ വളര്‍ത്തുനായയെ അയല്‍വാസിയായ പുഷ്കരന് എന്നയാളുടെ പുരയിടത്തില്‍ കെട്ടിയത് ചോദ്യം ചെയ്ത പുഷ്ക്കരന്‍ നായയെ അഴിച്ചു മാറ്റുന്നതിനിടെ തന്നെയും നായയേയും വെട്ടി പരിക്കേല്‍പ്പിച്ചുവെന്ന് വീ്ട്ടമ്മ കടയ്ക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. തന്റെ വീട്ടിലെത്തി മകളെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ശ്രീജ പറയുന്നു. പരിക്കേറ്റ ശ്രീജ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
അതേസമയം തന്റെ പുരയിടത്തില്‍ നായയെ കെട്ടിയത് ചോദ്യം ചെയ്തതോടെ തന്നെയാണ് ശ്രീജയും കുടുംബവും അക്രമിച്ചതെന്നും നായ അക്രമിക്കാന്‍ വന്നതോടെ കൈയില്‍ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് നായയെ വെട്ടുകയായിരുന്നുവെന്നും പുഷ്ക്കരന്‍ പറയുന്നു.
കണ്ണിന് പരിക്കേറ്റ പുഷ്കരനും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇരുകൂട്ടരും കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കടയ്ക്കല്‍ പോലീസ് അറിയിച്ചു.