സഹോദരനും സഹോദരിയും തമ്മിലുള്ള പിണക്കം തീർക്കാൻ പോയയാൾ ഒടുവിൽ ഹോസ്പിറ്റലിൽ; കിടങ്ങൂരിൽ നടന്ന സംഭവബഹുലമായ കഥയിങ്ങനെ….

കോ​ട്ട​യം: മ​ദ്യല​ഹ​രി​യി​ൽ കാ​ട്ടി​ക്കൂ​ട്ടി​യ വി​കൃ​തി​യി​ൽ ക​ല്ലിനി​ടി​ച്ചു മ​ധ്യ​വ​യ​സ്ക​നു പ​രി​ക്കേ​റ്റു. സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യും ത​മ്മി​ലു​ള്ള പി​ണ​ക്കം തീ​ർ​ക്കാ​ൻ ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. പി​ന്നെ ന​ട​ന്ന​ത് വാ​ക്കേ​റ്റ​വും ഉ​രു​ട്ടി​പ്പി​ടു​ത്ത​വും ക​ല്ലി​നി​ടി​യും. കി​ട​ങ്ങൂ​രി​ലാ​ണ് സം​ഭ​വം.

ക​ട്ട​ച്ചി​റ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ബ​ന്ധു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്ക് കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ൾ പു​റ​ത്തു വ​ന്ന​ത് മ​ദ്യ​ല​ഹ​രി​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ. ക​ല്ലി​നി​ടി​യേ​റ്റ​യാ​ളും സ​ഹോ​ദ​രി​യും ത​മ്മി​ൽ പി​ണ​ക്ക​ത്തി​ലാ​ണ്. സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​ന്‍റെ അ​നു​ജ​നു​മാ​യു​ണ്ടാ​യ വ​ഴ​ക്കാ​ണ് ക​ല്ലി​നി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. കി​ട​ങ്ങൂ​രി​ലെ ബാ​റി​ൽ നി​ന്ന് മ​ദ്യ​പി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്.

സ​ഹോ​ദ​രി​യു​മാ​യു​ള്ള പി​ണ​ക്കം തീ​ർ​ക്കാ​ൻ അ​നു​ജ​ന്‍റെ ഫോ​ണി​ൽ നി​ന്ന് വി​ളി​ച്ച് സം​സാ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് മ​റ്റേ​യാ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ‘എ​നി​ക്കി​പ്പം സൗ​ക​ര്യ​മി​ല്ല സം​സാ​രി​ക്കാ​ൻ​ ’എ​ന്നു പ​റ​ഞ്ഞ​തോ​ടെ സ​ഹോദ​രി​യു​ടെ അ​നു​ജ​ന് ദേ​ഷ്യം വ​ന്നു. ഇ​തോ​ടെ ര​ണ്ടുപേ​രും ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​മാ​യി.

ഇ​തി​നി​ടെ ഒ​രാ​ൾ മറ്റേയാ​ളു​ടെ ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ചു. ശ്വാ​സംപോ​ലും വി​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ വ​ന്ന​പ്പോ​ൾ സ​മീ​പ​ത്തു കി​ട​ന്ന ക​ല്ലെ​ടു​ത്ത് നെ​റ്റി​യി​ലി​ടി​ച്ചു. അ​തോ​ടെ ക​ഴു​ത്തി​ൽ നി​ന്നു​ള്ള പി​ടി​വി​ട്ടു. ചോ​ര ക​ണ്ട​തോ​ടെ ക​ല്ലി​നി​ടി​ച്ച​യാ​ളും പേ​ടി​ച്ചു​പോ​യി. അ​യാ​ൾ ഷ​ർ​ട്ടൂ​രി ചോ​ര തു​ട​ച്ചു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.

സം​ഗ​തി ബ​ന്ധു​ക്ക​ൾ ത​മ്മി​ലു​ള്ള ചെ​റി​യ പ്ര​ശ്ന​മാ​യ​തി​നാ​ൽ പ​റ​ഞ്ഞു തീ​ർ​ക്കാ​ൻ ഇ​രു​കൂ​ട്ട​രും ത​യാ​റാ​യെ​ങ്കി​ലും മു​റി​വേ​റ്റ​തി​നാ​ൽ കേ​സെ​ടു​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ല്ലാം മ​ദ്യം വ​രു​ത്തി​യ വി​ന​യാ​യി​രു​ന്നു.

Related posts