കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും ജലപീരങ്കിയും ഉള്‍പ്പെടെ സര്‍വ സന്നാഹങ്ങളുമായാണ് പോലീസ് നേരിടുന്നത്. പ്രായമായ കര്‍ഷകനെ പോലീസ് അടിക്കുന്ന ദൃശ്യം ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പിടിഐ ഫോട്ടോഗ്രാഫര്‍ രവി ചൗധരി എടുത്ത ചിത്രമാണ് വൈറലായിരിക്കുന്നത്. ഈ ചിത്രം പുറത്തുവന്നതോടെ രാഹുല്‍ ഗാന്ധിയടക്കം നിരവധി പേരാണ് പോലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്നാല്‍ വൃദ്ധകര്ഷകന് അടിയേറ്റ സംഭവം വ്യാജമാണെന്ന് അവകാശപ്പെട്ട് ബിജെപി രംഗത്തെത്തി.
കര്ഷകന് അടിയേറ്റിട്ടില്ലെന്ന് ഇതിന്റെ വീഡിയോ പുറത്തുവിട്ട് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറയുന്നു. ഇന്ത്യ കണ്ടതില്‍ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് രാഹുല്‍ ഗാന്ധി എന്ന കുറിപ്പോടെ മാളവ്യ ഈ വീഡിയോ ട്വീറ്റ് ചെയ്തു.
ബിജെപി അനുകൂല ട്വിറ്റര്‍ പേജാണ് ആദ്യം ഈ വീഡിയോ പുറത്തുവിട്ടത്. വൃദ്ധകര്‍ഷകനെ പോലീസ് തൊട്ടിട്ടില്ല, വടി വീശുകമാത്രമാണ് ചെയ്തത്. പക്ഷെ പോലീസിനെ വില്ലിനാക്കാന് ഈ ചിത്രം സമര്‍ഥമായി ഉപയോഗിക്കുന്നു-പൊളിറ്റിക്കല്‍ കിഡ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നു.
എന്നാല്‍ ബിജെപിയുടെ വാദം ശരിയാണോ? കര്ഷകന് അടിയേറ്റിട്ടില്ലെ? ബിജെപി വാദം അര്‍ഥസത്യം മാത്രമാണ്. കാരണം ഈ വീഡിയോയുടെ മുന്‍പുള്ള ഭാഗം കൂടി ഉണ്ടായാല്‍ മാത്രമേ പൂർണ ചിത്രം മനസിലാകൂ.
ലാത്തിച്ചാര്‍ജിനിടെ സുഖ്ദേവ് സിംഗ് എന്ന വൃദ്ധ കര്‍ഷകനെ ഒരു പോലീസുകാരന് ലാത്തിക്ക് അടിക്കുന്നു. അടിയേറ്റ ഇദ്ദേഹം ഓടിപ്പോകുമ്പോള്‍ രണ്ടാമത് മറ്റൊരു പോലീസുകാരന് കൂടി അടിക്കുന്നു. എന്നാല്‍ രണ്ടാമത്തെ പോലീസുകാരന്റെ അടിയേല്ക്കാതെ ഇദ്ദേഹം രക്ഷപെട്ട് ഓടുന്നതിന്റെ ദൃശ്യമാണ് ബിജെപി നേതാവ് പങ്കുവച്ചത്.
ഈ വീഡിയോ പ്രകാരം കര്ഷകന് അടിയേല്ക്കുന്നില്ല. ആദ്യത്തെ പോലീസുകാരന് അടിക്കുന്ന ഭാഗം വെട്ടിമാറ്റിയതിനു ശേഷം രണ്ടാമത്തെ പോലീസുകാരന് ലാത്തി വീശുന്നതിന്റെ ദൃശ്യങ്ങളാണ് ബിജെപി അനുകൂല കേന്ദ്രങ്ങള്‍ പുറത്തുവിട്ടത്.
അടിയേറ്റത് സ്ഥിരീകരിക്കാനായത് ഫോട്ടോഗ്രാഫര്‍ രവി ചൗധരി ഈ സംഭവത്തിന്റെ മറ്റൊരു ചിത്രം അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നല്‍കിയതോടെയാണ്. ഇതില്‍ വൃദ്ധന് അടിയേല്‍ക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കും.
ബൂംലൈവ് സുഖ്ദേവ് സിംഗിനെ ഹരിയാന-ഡൽഹി അതിർത്തിയി ൽ കണ്ടെത്തി. ലാത്തി ചാർജിൽ സുഖ്ദേവ് സിംഗിന് കൈത്തണ്ട യ്ക്കും പുറത്തിനും കാൽ മസിലിനുമാണ് പരിക്കുപറ്റിയതെന്ന് അദ്ദേഹം പറയുന്നു.
Rahul Gandhi must be the most discredited opposition leader India has seen in a long long time. https://t.co/9wQeNE5xAP pic.twitter.com/b4HjXTHPSx
— Amit Malviya (@amitmalviya) November 28, 2020