അഞ്ചല്‍: ഭാര്യയ്ക്ക് കീടനാശിനി നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിതുര കളിക്കല് കിഴക്കുംകര അജിത്ത് (37) ആണ് പിടിയിലായത്.
കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ എട്ടുമാസമായി അജിത്തും ഭാര്യ സുകന്യയും കുളത്തൂപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ്. മിക്കപ്പോഴും ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു.
സംശയത്തെത്തുടർന്നു സംഭവ ദിവസവും അജിത്ത് സുകന്യയെ മര്‍ദിച്ചു. മര്‍ദനത്തിനിടെ വീട്ടില്‍ കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായില്‍ ഒഴിച്ച് നല്‍കുകയായിരുന്നുവന്നു പരാതിയില്‍ പറയുന്നു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി രേഖപ്പെടുത്തിയ കുളത്തൂപ്പുഴ പോലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസം അജിത്തിനെ അറസ്റ്റ്ചെയ്തു.
വൈദ്യ പരിശോനകള്ക്കും തെളിവെടുപ്പിനും ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുളത്തൂപ്പുഴ എസ്എച്ച്ഒ ബി.അനീഷിന്റെ നേതൃത്വത്തില്‍ എസ്ഐ ബാലസുബ്രഹ്മണ്യം, എഎസ്ഐ വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്ത്, നിതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.