ചേർത്തല: കാറിലെത്തിയ സംഘം കഐസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡൈവറെ മർദിച്ചതായി പരാതി. ചേർത്തല ഡിപ്പോയിലെ ഡ്രൈവർ പാണാവള്ളി പഞ്ചായത്ത് 12-ാം വാർഡ് പൂച്ചാക്കൽ വളവംകേരി രാജീവ് (36) ആണ് മർദനമേറ്റ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കാറിന് കടന്നു പോകാൻ സൈഡു കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇന്നലെ രാത്രി 8.45 ഓടെ ചേർത്തല വടക്കേ അങ്ങാടി കവലയിലായിരുന്നു സംഭവം.
സൈഡു കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദനം
