ചെങ്ങന്നൂർ: മുണ്ടൻകാവ് വടക്കേ ഉഴത്തിൽ രാഷ്ട്രദീപിക ഏജന്റായ വർഗീസ് ജോർജിന്റെ (റോയി ചെങ്ങന്നൂർ) മകൻ റോബിൻ വർഗീസ് (28) ആണ് പരാതിക്കാരൻ. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ പിതാവ് കരുവേലിപടിയിൽ നടത്തുന്ന പെട്ടിക്കട തുറക്കാനായി റോബിൻ സൈക്കളിൽ പോകുകയായിരുന്നു.
വീടിന് സമീപത്തെ വളവിൽ വച്ച് സ്കൂട്ടറിൽ ഇറക്കം ഇറങ്ങി വരികയായിരുന്ന രണ്ട് സ്ത്രീകൾ സഞ്ചരിച്ച ആക്ടീവ സ്കൂട്ടർ നിയന്ത്രണം വിട്ട് റോബിനെ ഇടിക്കുകയും റോബിനും സൈക്കിളും താഴെ വീഴുകയും ചെയ്തു. ഈ സമയം സ്കൂട്ടറിൽ നിന്നും താഴെ വീണ സ്ത്രീകളെ സഹായിക്കാൻ തന്റെ പരിക്ക് മറന്ന് റോബിൻ ചെന്നെങ്കിലും ഇരുവരും റോബിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.
ഇവരുടെ കൈവശം ഇരുന്ന ഹെൽമെറ്റ് ഉപയോഗിച്ചും സ്ത്രീകൾ റോബിനെ മർദ്ദിച്ചു. രാത്രി 8 മണിയോടെ വീണ്ടും കടയിലേക്ക് പോകാൻ ശ്രമിക്കുന്പോൾ ഇതിൽ ഒരു സ്ത്രീയും മകനും കൂടി സൈക്കിളിന്റെ പിറകെ പിൻതുടരുകയും സ്ത്രീയുടെ മകൻ റോബിനെ തൊഴിച്ചു താഴെ ഇടുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഇത് സംബന്ധിച്ച് റോബിൻ ചെങ്ങന്നൂർ പോലീസിൽ പരാതിപ്പെട്ടു.