കണിച്ചുകുളങ്ങര: കലോത്സവ നഗരിയിൽ ഒപ്പന സംഘത്തിനെ ഒരുക്കാനെത്തിയ മേക്കപ്പ് മാന് മർദനമേറ്റു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉറങ്ങുന്നതിനായി സ്ഥലം അന്വേഷിച്ച് നടന്ന ഇയാളെ ചിലർ കൂട്ടിക്കൊണ്ടു പോയ ശേഷം മർദിക്കുകയായിരിന്നു. മർദനത്തെ തുടർന്ന് ശാരീരിക അവശതയിലായ മേക്കപ്പ് മാന് ഒപ്പന ട്രൂപ്പിനെ ഒരുക്കുവാനാവാതെ വന്നതോടെ മറ്റൊരാളെ വിളിച്ചാണ് മത്സരത്തിന് കുട്ടികളെ തയ്യാറാക്കിയത്.
മർദ്ദനം സംബന്ധിച്ച് മേക്കപ്പ് മാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി.ലതികയ്ക്ക് രേഖാമൂലം പരാതി നൽകിയതിനെ തുടർന്ന് പരാതി നൽകിയയാളെയും ആരോപണ വിധേയരായവരെയും വിളിച്ചു വരുത്തി അന്വേഷിച്ചിരുന്നു. തെറ്റിദ്ധാാരണയാണ് സംഭവത്തിനിടയാക്കിയതെന്ന നിലപാടിലായിരുന്നു ആരോപണ വിധേയർ.
പരാതിയുമായി മുന്നോട്ട് പോകാൻ തയ്യാറാകാതിരുന്ന മേക്കപ്പ്മാന് നഷ്ടപരിഹാരമായി പണം നൽകി പിന്നീട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഭരണകക്ഷിയുടെ യുവജന നേതാവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്നാണ് പറയപ്പെടുന്നത്. കോഴിക്കോട് സ്വദേശിയാണ് മർദ്ദനത്തിനിരയായത്.