മലപ്പുറം: മലപ്പുറത്ത് യുവാവിന് സദാചാര പോലീസിന്റെ ക്രൂരമർദനമേറ്റു. കരിങ്കല്ലത്താണിയിൽ യുവാവിനെ നാട്ടുകാർ ചേർന്ന് കെട്ടിയിട്ടു മർദിക്കുകയായിരുന്നു. അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്.സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
വീണ്ടും സദാചാര ഗുണ്ടായിസം..! സ്ത്രീയെ ശല്യപ്പെടുത്തിയെന്നാരോപണം; മലപ്പുറത്ത് യുവാവിനെ കെട്ടിയിട്ടു മർദിച്ചു; മർദിക്കുന്ന വീഡിയോ പിന്നീട് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു
