കൊല്ലത്ത് വയോധികയെ  മരുമകൾ മർദിച്ച കേസ്; നെ​ഞ്ചി​ലും അ​ടി​വ​യ​റ്റി​ലും തൊ​ഴി​ച്ചു, നിലത്തിട്ടു ചവിട്ടി; ആറരവർഷമായി തുടരുന്ന മർദനം

തിരുവനന്തപുരം/കൊ​ല്ലം: കൊ​ല്ലം തേ​വ​ല​ക്ക​ര​യി​ൽ വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​രു​മ​ക​ളെ സം​ഭ​വ​ത്തി​ൽ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തേ​വ​ല​ക്ക​ര ന​ടു​വി​ല​ക്ക​ര​യി​ൽ വ​യോ​ധി​ക​യാ​യ ഭ​ർ​തൃ​മാ​താ​വി​നെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ച​വ​റ​യി​ലെ സ്വ​കാ​ര്യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ മ​രു​മ​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.

തേ​വ​ല​ക്ക​ര ന​ടു​വി​ല​ക്ക​ര കി​ഴ​ക്കേ വീ​ട്ടി​ൽ ഏ​ലി​യാ​മ്മ വ​ർ​ഗീ​സി(80)​ന്‍റെ പ​രാ​തി​യി​ലാ​ണ് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് മ​രു​മ​ക​ൾ മ​ഞ്ജു​മോ​ൾ തോ​മ​സി (37)നെ ​അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ആ​റ​ര വ​ർ​ഷ​മാ​യി മ​രു​മ​ക​ൾ ത​ന്നെ മ​ർ​ദിക്കു​ക​യാ​ണെ​ന്ന് ഏ​ലി​യാ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

വീ​ട്ടി​ൽ പൂ​ട്ടി​യി​ടു​മെ​ന്നും മ​ക​ൻ ജെ​യ്സി​നേ​യും മ​ർ​ദിക്കു​മെ​ന്നും ഏ​ലി​യാ​മ്മ പ​റ​യു​ന്നു. മ​ർ​ദന​മേ​റ്റ് താ​ൻ നി​ല​ത്ത് വീ​ണാ​ലും ച​വി​ട്ടും. വീ​ടി​ന​ക​ത്ത് മ​ക്ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു മ​ർ​ദനം. ഇ​ന്ന​ലെ വൈ​കിട്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് മു​ഖ​ത്ത് ഇ​ടി​ച്ചെ​ന്നും നെ​ഞ്ചി​ലും അ​ടി​വ​യ​റ്റി​ലും തൊ​ഴി​ച്ചെ​ന്നും ഷൂ​സി​ട്ട കാ​ലു​കൊ​ണ്ട് കൈ ​ച​വി​ട്ടി​യെ​ന്നും ക​മ്പി കൊ​ണ്ടു​ള്ള മ​ർ​ദന​ത്തി​ൽ കൈ​യ്ക്ക് പൊ​ട്ട​ലു​ണ്ടാ​യെ​ന്നു​മാ​ണ് പ​രാ​തി. വൃ​ത്തി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ്ദ​നം.

പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് 80 വ​യ​സു​കാ​രി ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​യാ​യ മ​ക​ൾ മ​ഞ്ജു​മോ​ൾ തോ​മ​സി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

ഇ​വ​രെ കൊ​ല്ല​ത്തെ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​യു​ള്ള ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ന​ട​ന്ന മ​ർ​ദന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പു​റ​ത്ത് വ​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ക​സേ​ര​യി​ലി​രു​ന്ന വ​യോ​ധി​ക​യെ മ​രു​മ​ക​ള്‍ പി​ടി​ച്ചു​ത​ള്ളു​ന്ന​താ​യും വ​യോ​ധി​ക നി​ല​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ന്ന​താ​യും പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി​ കാ​ണാം.

Related posts

Leave a Comment