m
അമരാവതി: ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തില്‍ വരി നിന്ന യുവാവിനെ എംഎല്‍എ മര്‍ദിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ ശിവകുമാറാണ് യുവാവിന്റെ മുഖത്ത് ആഞ്ഞടിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. പോളിംഗ് ബൂത്തില്‍ വരി നിന്ന ആളുകളെ മറികടന്ന് എംഎല്‍എ മുന്നോട്ട് പോയപ്പോള്‍ ഇവിടെയുണ്ടായിരുന്ന യുവാവ് ചോദ്യം ചെയ്തു. ഇതോടെ എംഎല്‍എ ഇയാളുടെ മുഖത്തടിച്ചു. പിന്നാലെ യുവാവും എംഎല്‍എയുടെ മുഖത്ത് തിരിച്ചടിച്ചു.
ഇതേ തുടര്‍ന്ന് എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ ആളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല