കൊച്ചി: യുവതിയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ഫോണും കവര്‍ന്നെന്നു പരാതി. പറവൂര്‍ സ്വദേശിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. യുവാവ് കൊച്ചിയില്‍ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന ആളാണ്. ഇവിടെ പെണ്‍കുട്ടികള്‍ക്ക് ജോലി നല്‍കാറുണ്ട്. ഇത്തരത്തില്‍ ജോലിക്കെത്തിയ യുവതി പരാതിക്കാരനുമായി പരിചയത്തിലായി.
സ്ഥാപനം വിട്ടു പോയ ഈ യുവതി കഴിഞ്ഞ ദിവസം പരാതിക്കാരനെ വിളിച്ച് ജോലി ലഭിക്കുമോയെന്ന് ചോദിച്ചിരുന്നു. അതിനുശേഷം രാത്രി 11.30 ന് നേരില്‍ കാണണമെന്നു പറഞ്ഞ് വടുതല പാലത്തിനടുത്തേക്ക് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു.
അവിടെയെത്തിയ യുവാവിനെ യുവതിയുടെ സുഹൃത്തുക്കളായ കുറച്ചുപേര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി. കാറിനുള്ളില്‍ വച്ച് കൈകൊണ്ടും ഇടിവളക്കൊണ്ടും മര്‍ദിച്ച് അവശനാക്കിയ ശേഷം 1,15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയും പേഴ്സ് ബലമായി തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്.
തുടര്‍ന്ന് ഇയാളെ ജഡ്ജസ് അവന്യൂ റോഡില്‍ ഇറക്കിവിട്ട ശേഷം സംഘം കടന്നുകളഞ്ഞതായും പോലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.