തളിപ്പറമ്പ്: പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി യുവാവിനെ മർദിച്ച സംഭവത്തിലെ പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന. മർദനത്തിനിരയായ യുവാവിന്റെ നിലയിൽ പുരോഗതിയില്ല. കപ്പാലത്തെ പാറോൽ മുഹമ്മദ് ആഷിഖിനാണ് ഗുരുതരമായി പരിക്കേറ്റത്.
മംഗളൂരു യേനപ്പോയ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദിനെ ഇതിനകം രണ്ടു ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. ആരോഗ്യനിലയിൽ പൂർണമായും ആശങ്ക ഒഴിവായിട്ടില്ലെന്നാന്ന് ഡോക്ടർമാർ പറയുന്നത്.
ഇന്നലെവരെ പത്തു കുപ്പി രക്തം യുവാവിന് നൽകിയിരുന്നു ഇപ്പോഴും ശരീരത്തിൽനിന്ന് രക്തം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. നെല്ലിപ്പറമ്പിൽ താമസിക്കുന്ന ഇർഷാദ്, ഫാറൂഖ് നഗറിലെ സിനാൻ മൊയ്തു, മുസ്തഫ എന്നിവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇവരെ