വാടാനപ്പള്ളി: തൃത്തല്ലൂർ മൊളു ബസാറിൽ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബൈക്ക് യാത്രികനായ മാധ്യമ പ്രവർത്തകനേയും നാലര വയസുള്ള മകനെയും മർദ്ദിച്ചതായി പരാതി.സുപ്രഭാതം പത്രത്തിന്റെ പ്രാദേശിക ലേഖകനും ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ ചാവക്കാട് താലൂക്ക് ഭാരവാഹിയുമായ അന്പലത്ത് വീട്ടിൽ മുഹമ്മദ് സാബിർ(35),മകൻ സാബിർ(നാലര വയസ്) എന്നിവരെ മുള ങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് ക്ലാസ് കഴിഞ്ഞ് മകനേയും കൂട്ടി വീട്ടിലേക്ക് വരുന്പോഴാണ് മർദ്ദനമെന്ന് വാടാനപ്പള്ളി പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു.