ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പ് ഉത്സവത്തിന് വഴിയോര കച്ചവടത്തിന് എത്തിയ യുവതിയെയും കുഞ്ഞിനെയും സമീപ സ്ഥാപനത്തിലെ ജീവനക്കാരൻ കൈയേറ്റം ചെയ്തു. തലയ്ക്ക് മുറിവേറ്റ രണ്ടര വയസുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാൻ സ്വദേശികളാണ് ഇരുവരും. യുവതിയെ കടന്നുപിടിച്ചപ്പോൾ ബഹളം കൂട്ടിയതിനെ തുടർന്ന് തൊട്ടടുത്ത കടക്കാരാണ് പോലീസിനെ അറിയിച്ചത്.
സംഘർഷത്തിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. നോർത്ത് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. ജില്ലാ കോടതിക്ക് സമീപമായിരുന്നു സംഭവം. പ്രതി കൊടുങ്ങല്ലൂർ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.