വൈപ്പിൻ: അഞ്ചംഗസംഘം നായരന്പലത്ത് ചെമ്മീൻ കർഷകനെ രാത്രി കൃഷിയിടത്തിലെത്തി ആക്രമിച്ച സംഭവത്തിൽ എളങ്കുന്നപ്പുഴ പെരുമാൾപടി സ്വദേശികളായ അഞ്ചംഗ സംഘത്തിനെതിരേ ഞാറക്കൽ പോലീസ് കേസെടുത്തു.
ആക്രമണത്തിൽ തലക്കും ശരീഭാഗങ്ങിളിലും പരിക്കേറ്റ നായരന്പലം അഞ്ചലശേരി സുരേഷ് ബാബുവിനെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രിയിൽ നായരന്പലം മംഗല്യപടിഞാറുള്ള മത്സ്യ കൃഷിയിടത്തിലെ കാവൽ മാടത്തിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം ടോർച്ചും ഇരുന്പുവടിയും കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രിയിൽ കഴിയുന്ന സുരേഷ് ബാബു പോലീസിനോട് പറഞ്ഞു.
നേരത്തെ ചെമ്മീൻ കൃഷിയിൽ കൂട്ടുകൃഷിക്കാരനായിരുന്ന ഒരാൾ നൽകിയ ക്വട്ടേഷനാണെന്നും ആക്രമിക്കുന്പോൾ ഇയാളുടെ പേര് ആക്രമികൾ പറയുന്നുണ്ടായിരുന്നുവെന്നും സുരേഷ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. പ്രതികളെ പോലീസ് തെരയുന്നുണ്ട്.