മേലൂർ: കൃഷി സ്ഥലമുടമ യുവാവിനെ ആക്രമിച്ചതായി പരാതി.കൊന്പിച്ചാൽ സ്വദേശി കാരേക്കാടൻ ലിബി (36) നാണ് ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം വീടിനു സമീപത്തെ കൃഷിയിടത്തിൽ രൂക്ഷഗന്ധമുള്ള മരുന്ന് തളിച്ചതോടെ വീട്ടുകാർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ലിബിൻ പറയുന്നു.
പരിസരവാസികൾക്ക് ബുദ്ധിമുട്ട് ആയതോടെ ചോദ്യം ചെയ്യുകയും മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്ത യുവാവിനെ കൃഷി സ്ഥലമുടമ ആക്രമിച്ചതായാണ് പരാതി.
ഈ മേഖലയിൽ അമിത രാസവള പ്രയോഗത്തിനെതിരെ നാട്ടുകാർ നേരത്തെ ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഈ വിഷയവുമായി സംസാരിച്ച തന്റെ നേർക്ക് മരുന്നു തളിക്കുകയും മരുന്ന് നിറച്ച സ്പ്രേയർ കൊണ്ട് ആക്രമിച്ചതായും ലിബിൻ പറഞ്ഞു.
ഇടതു കൈക്കാണ് യുവാവിനു പരക്കേറ്റിരിക്കുന്നത്.ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.