പെരുനാട്: ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പേരില്‍ യുവാവിനെ മര്‍ദിച്ചതായി പരാതി. പെരുനാട് മേലേതില്‍ സുഗതന്റെ മകന് അരവിന്ദിനാണ് (27) മര്‍ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി 9.30 ഓടെ പെരുനാട് പഴയ പോലീസ് സ്റ്റേഷന് കെട്ടിടത്തിനു സമീപമാണ് സംഭവം.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പെരുനാട് ആര്‍ച്ച് പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോര്‍ഡ് മറിഞ്ഞു കിടക്കുന്ന ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് വാഹനത്തിലെത്തിയ ആറംഗ സംഘം അരവിന്ദും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് പരാതി.
സാരമായി പരിക്കേറ്റ് അരവിന്ദ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അരവിന്ദിന് പങ്കില്ലെന്നും മറ്റാരോ ആണ് ഇതിനു പിന്നിലെന്നും പെരുനാട് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.