വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വാ​വി​ന്‍റെ അ​തി​ക്ര​മം; ഡ്യൂ​ട്ടി​പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്

ആ​ല​പ്പു​ഴ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഡ്യൂ​ട്ടി​ക്കാ​ര​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ല്‍ പൂ​പ്പ​ള്ളി ജം​ഗ്ഷ​ന് തെ​ക്ക് പ​ത്തി​ല്‍​ചി​റ വീ​ട്ടി​ല്‍ ര​ഞ്ജി​ത്താ(37)​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഏ​ഴി​ന് രാ​ത്രി ആ​ല​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് മ​ദ്യ​പി​ച്ച് അ​ടി​യു​ണ്ടാ​ക്കി​യ​തി​ന് സൗ​ത്ത് പോ​ലീ​സ് എ​ത്തി ര​ഞ്ജി​ത്തി​നെ പി​ടി​കൂ​ടി വൈ​ദ്യ​പ​രി​ശോ​ധ​ന യ്ക്കാ​യി ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​ചെ​ന്ന​പ്പോ​ഴാ​ണ് അ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​നു​രാ​ഗി​നെ മ​ര്‍​ദി​ച്ച​ത് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം വ​ച്ച​പ്പോ​ള്‍ അ​ത് വി​ല​ക്കി​യ​തി​നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​സ​ഭ്യം പ​റ​ഞ്ഞ് ഉ​പ​ദ്ര​വി​ച്ച​ത്.

പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​നു​രാ​ഗി​ന്‍റെ ഇ​ട​തു​കൈ​വി​ര​ലി​ന് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ര്‍​ദി​ച്ച​തി​നു​കൂ​ടി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ്ചെ​യ്തു.

Related posts

Leave a Comment