ആലപ്പുഴ: ഗർഭിണിയായ യുവതിയെയും നാലുവയസുകാരി മകളെയും അയൽവാസി മുളകുപൊടി എറിഞ്ഞ് ആക്രമിച്ചതായി പരാതി. ആലിശ്ശേരി വാർഡിൽ താമസിക്കുന്ന സുരാജിന്റെ ഭാര്യ റസീല (26), മകൾ ഹദിയ (നാല്) എന്നിവരാണ് അയൽവാസിയുടെ ആക്രമണത്തെ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. സുരാജും അയൽവാസിയും തമ്മിൽ അതിർത്തി തർക്കം നിലവിലുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സുരാജും കുടുംബവും പുറത്തുപോയി മടങ്ങിവരവേ വീടിന് സമീപത്തെ വൈദ്യുത പോസ്റ്റിന് സമീപം മറഞ്ഞുനിന്ന അയൽവാസിയും മകനും ഇവർക്കുനേരെ മുളകുപൊടി പ്രയോഗം നടത്തുകയായിരുന്നു എന്ന് സുരാജ് ആലപ്പുഴ സൗത്ത് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.